ബേക്കൽ ലയൺസ് ക്ലബ്ബ് സൗജന്യ നേത്രരോഗ പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ബേക്കൽ ലയൺസ് ക്ലബ്ബ് സൗജന്യ നേത്രരോഗ പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചുപള്ളിക്കര : ബേക്കൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ത്രേസ്യാമ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ജി എം യു പി സ്ക്കൂൾ പള്ളിക്കരയിൽ വെച്ച് നടന്ന ക്യാമ്പ് ലയൺസ് റീജിയണൽ ചെയർപേഴ്സൺ കെ. സുകുമാരൻ നായർ ഉദ്ഘാടനം ചെയതു. 


 ബേക്കൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് എം.സി ഹനീഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ.ലത്തീഫ്, ട്രഷറർ സോളാർ കുഞ്ഞഹമ്മദ്, ക്യാമ്പ് കോർഡിനേറ്റർ സുകുമാരൻ പൂച്ചക്കാട്, ഗഫൂർ ഷാഫി ബേക്കൽ, പി.എ. മെഹ്മൂദ്, നാസർ കല്ലിങ്കാൽ, ക്യാമ്പ് പി.ആർ. ഒ അസ്മ എന്നിവർ സംസാരിച്ചു. ഡോ: ത്രേസ്യാമ ക്യാമ്പ് വിശദീകരണം നടത്തി. 


 നൂറിലധികം രോഗികൾ പരിശോധനയ്ക്ക് എത്തിയിരുന്നു. രോഗികൾക്ക് സൗജന്യ മരുന്നും പ്രത്യേക ഇളവിൽ കണ്ണട വിതരണവും നടത്തി.

Post a Comment

0 Comments