വാണിമേൽ പഞ്ചായത്ത് കെ എം സി സി മാധ്യമ പുരസ്‌കാരം റാശിദ് പൂമാടത്തിന്

LATEST UPDATES

6/recent/ticker-posts

വാണിമേൽ പഞ്ചായത്ത് കെ എം സി സി മാധ്യമ പുരസ്‌കാരം റാശിദ് പൂമാടത്തിന്




 അബുദബി വാണിമേൽ പഞ്ചായത്ത് കെ എം സി സി ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പ്രതിഭ പുരസ്‌കാരത്തിന് സിറാജ് ദിനപത്രം അബുദബി റിപ്പോർട്ടറും നീലേശ്വരം ആനച്ചാൽ സ്വദേശിയുമായ റാശിദ് പൂമാടം അർഹനായി. മെയ് 27 ന് വൈകിട്ട് ഏഴിന് അബുദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. അബുദബി 24/7 ടി വിയുടെ സമീർ കല്ലറക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്.


അബുദബി പോലീസ് മാധ്യമ പുരസ്‌കാരം, യു എ ഇ ആഭ്യന്തര മന്ത്രാലയം മാധ്യമ പുരസ്‌കാരം, ഷാർജ ബുക്ക് അതോറിറ്റിയുടെ മാധ്യമ അവാർഡ്, സേട്ട് സാഹിബ് മാധ്യമ പുരസ്‌കാരം, അലിഫ് മീഡിയ മാധ്യമ അവാർഡ്, ദർശന അബുദബി മാധ്യമ അവാർഡ്, എടപ്പാളയം മാധ്യമ പുരസ്‌കാരം, അബുദാബിയൻസ് മാധ്യമ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾക്ക് റാശിദ് പൂമാടം അർഹനായിട്ടുണ്ട്.


പരേതനായ ടി വി കുഞ്ഞഹമ്മദ്, ബീഫാത്തിമ എന്നിവരുടെ മകനാണ്. പയ്യന്നൂർ സ്വദേശിനി ഫാത്തിമത് സഫീദയാണ് ഭാര്യ. ഐമൻ അഹ്മദ്, ദനീൻ മെഹക് എന്നിവർ മക്കളാണ്.

Post a Comment

0 Comments