തിങ്കളാഴ്‌ച, നവംബർ 23, 2026


കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ശ്രീ അമ്മനവര്‍ ക്ഷേത്ര കുടുംബാംഗവും പുതിയകോട്ടയിലെ പച്ചക്കറി വ്യാപാരിയുമായ ശ്രീഗണേഷ് പ്രസാദ് (പച്ചക്കറി മണി 48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഹോസ്ദുര്‍ഗ് ശ്രീ മാരിയമ്മ സേവ സമിതി മുന്‍കാല സെക്രട്ടറിയായിരുന്നു. മൃതശരീരം ഇന്ന് രാവിലെ 10.00 – 10.30 വ്യാപാര ഭവന്‍, ടി.ബി. റോഡ് ജംഗ്ഷന്‍, കാഞ്ഞങ്ങാട്. 10.45 – 11.15 ഹോസ്ദുര്‍ഗ് ബി.ജെ.പി. പാര്‍ട്ടി ഓഫീസ് പരിസരം, 11.30 ന് കാഞ്ഞങ്ങാട് ശ്രീ നിത്യാനന്ദ ആശ്രമ പരിസരം, ഉച്ചയ്ക്ക് 12.00 – 12.15 കാഞ്ഞങ്ങാട് സൗത്ത് മധുര ഐസ് ഫാക്ടറി പരിസരം (മാ തോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം. പൊതുദര്‍ശനത്തിന് വെയ്ക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിന് സമീപമുള്ള സ്വവസതിയില്‍ വെച്ച് എത്തിക്കും. തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോട്ട രുദ്രഭൂമിയില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തും. പരേതനായ എച്ച്. പി. രത്‌നാകരയുടെയും ഗീതയുടെയും മകനാണ്.ഭാര്യ: മധുര. മക്കള്‍ :ആദ്യ , അദ്വൈത് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: എച്ച്. ആര്‍.സുകന്യ (കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്),സീമ (കാസര്‍കോട്) , ഭൂപ നേശ്, സന്ദേശ് ( ഇരുവരും പുതിയ കോട്ട).

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ