കർണാടക വഖഫ് ബോർഡ്: ഷാഫി സഅദിയുടെ നോമിനേഷൻ റദ്ദാക്കിയത് പിൻവലിച്ചു

LATEST UPDATES

6/recent/ticker-posts

കർണാടക വഖഫ് ബോർഡ്: ഷാഫി സഅദിയുടെ നോമിനേഷൻ റദ്ദാക്കിയത് പിൻവലിച്ചു

 


ബംഗളൂരു: കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ഷാഫി സഅദി ഉൾപ്പെടെ നാലുപേരുടെ നോമിനേഷൻ റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ വഖഫ് ബോർഡ് നിലവിൽ വരുന്നത് വരെ ഇവർ തന്നെ തുടരും.


ഷാഫി സഅദിയോടൊപ്പം ബി.ജെ.പി സർക്കാർ വഖഫ് ബോർഡിലേക്ക് നാമനിർദേശം ചെയ്ത മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫിസർ സെഹറ നസീം എന്നിവരുടെ അംഗത്വമാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നത്. നോമിനേഷൻ റദ്ദാക്കുന്നതറിഞ്ഞ് കഴിഞ്ഞ ദിവസം ഷാഫി സഅദി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ചെന്നുകണ്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ നോമിനേഷൻ റദ്ദാക്കിയത് പിൻവലിച്ചിരിക്കുന്നത്.

വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് 2021 നവംബർ 17ന് നടന്ന തെരഞ്ഞെടുപ്പിലാണ് കാന്തപുരം വിഭാഗം സംഘടനയായ കർണാടക മുസ്‍ലിം ജമാഅത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്ന ഷാഫി സഅദി തെരഞ്ഞെടുക്കപ്പെട്ടത്. ഷാഫി സഅദിയുടെ ജയം തങ്ങളുടെ ജയമായി അന്ന് ബി.ജെ.പി ആഘോഷിച്ചിരുന്നു. കോൺഗ്രസ് പിന്തുണയുണ്ടായിരുന്ന ആസിഫ് അലി ഷെയ്ക്ക് ഹുസൈനെയാണ് അന്ന് ഷാഫി സഅദി പരാജയപ്പെടുത്തിയിരുന്നത്.

Post a Comment

0 Comments