ചന്തേര: പോക്സോ കേസിൽ പ്രതിയായ ശേഷം വിദേശത്തേക്ക് കടന്ന തിരുവനന്തപുരം സ്വദേശിയെ ഗൾഫിൽ നിന്നും തിരിച്ചു വരവെ പിടികൂടി. തിരുവനന്തപുരം പ്ലാഞ്ചേരി കോണം സ്വദേശി എസ് ശരണിനെ(28)യാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. യുവാവ് ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിമാനം ഇറങ്ങിയശേഷം പ്രതിയെ പിടികൂടുകയായിരുന്നു. 2018ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്റ്റേഷൻ പരിധിയിലെ 14 കാരിയുടെ പിതാവിന്റെ പരാതിയിലാണ് പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിരുന്നത്. വിദേശത്ത് ജോലിക്കെത്തിയ ഇയാൾ പെൺകുട്ടിയുടെ ഫോട്ടോ തരപ്പെടുത്തി മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
സംഭവശേഷം മുങ്ങിയ ഇയാൾക്കെതിരെ പോലീസ് ലോക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പിന്നീട് വിദേശത്ത് കിടക്കുകയായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ