മംഗളൂരു- ദുബായ് ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷി ഇടിച്ചു; 160 യാത്രക്കാരെയും ഇറക്കി

LATEST UPDATES

6/recent/ticker-posts

മംഗളൂരു- ദുബായ് ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷി ഇടിച്ചു; 160 യാത്രക്കാരെയും ഇറക്കി



ദുബായിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷി ഇടിച്ചു. പിന്നാലെ വിമാനത്തിലുണ്ടായിരുന്ന 160-ലധികം യാത്രക്കാരെ ഇറക്കി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (എംഐഎ) രാവിലെ 8.25ന് ആണ് സംഭവം. ഇന്‍ഡിഗോ 6ഇ 1467 ഐഎക്സ്ഇ-ഡിഎക്സ്ബി വിമാനത്തിലാണ് പക്ഷിയിടിച്ചത്. 


സംഭവം നടക്കുമ്പോള്‍ വിമാനം റണ്‍വേയില്‍ പ്രവേശിച്ചിരുന്നു. പക്ഷിയിടിച്ച ഉടന്‍ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) വിവരമറിയിച്ചു. ഇതോടെ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന എയര്‍പോര്‍ട്ട് ഏപ്രണിലേക്ക് വിമാനം മടങ്ങി. തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് എത്തിയ ഇന്‍ഡിഗോയുടെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ കയറ്റി. രാവിലെ 11.05 ന് വിമാനം പറന്നുയര്‍ന്നു.


കഴിഞ്ഞ ഏപ്രിലില്‍ ഒരു ഫ്‌ളൈ ദുബായ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ തീപിടിച്ചിരുന്നു. നേപ്പാളിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് ശേഷമാണ് സംഭവമുണ്ടായത്. അന്ന് 150ലധികം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Post a Comment

0 Comments