ഫ്രീയായി സാധനങ്ങൾ നൽകാത്തതിന് തിരുവക്കോളിയിലെ ഫ്ളോർ മില്ല് ആക്രമിച്ചു; മൂന്ന് പേർ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

ഫ്രീയായി സാധനങ്ങൾ നൽകാത്തതിന് തിരുവക്കോളിയിലെ ഫ്ളോർ മില്ല് ആക്രമിച്ചു; മൂന്ന് പേർ അറസ്റ്റിൽ


ബേക്കൽ: ഫ്ളോർ മില്ല് ആക്രമിച്ചുമൂന്ന് പേരെ ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിൻ
അറസ്റ്റ് ചെയ്തു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വി വി സജിത്ത് (27), സർഷിൽ ഹർഷിത് (22), പി കിരൺകുമാർ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പാലക്കുന്ന് തിരുവക്കോളിയിലെ മില്ലിന് നേരെ യാണ് അക്രമമുണ്ടായത്.  ഫ്ലോർ മിൽ നടത്തുന്ന ഷൈൻ (44), ജീവനക്കാരൻ മനോഹരൻ (36) എന്നിവർക്ക് അക്രമത്തിൽ പരിക്കേറ്റു. ബുധനാഴ്ചയായിരുന്നു സംഭവം. 

ഷൈനിന്റെ ഭാര്യയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പിലാണ് കേസ്. ഫ്രീയായി സാധനങ്ങൾ നൽകാൻ

വിസമ്മതിച്ചതിന്റെ വൈരാഗ്യത്തിൽ ഫ്ളോർ മില്ലിൽ അക്രമം നടത്തി സാധനങ്ങൾ അടിച്ചു തകർത്തതായാണ് കേസ്.

Post a Comment

0 Comments