കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഹജ്ജാജി സംഗമം നടത്തി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഹജ്ജാജി സംഗമം നടത്തി




കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പരിധിയിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ പോകുന്ന ഹാജിമാർക്ക്  വർഷം തോറും നടത്തി വരാറുള്ള യാത്രയയപ്പും ഹജ്ജ് പഠന ക്ലാസ്സും കാഞ്ഞങ്ങാട് ബിഗ് മാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. 

കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇഹ്റാമിൽ നിന്നും വിരമിക്കുന്നത് വരെ മുഴുവൻ സമയവും ജാഗ്രതയോടെ വിശുദ്ധിയോടെ ഇബാദത്തുകൾ ചെയ്യാൻ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഉണർത്തി. പ്രമുഖ വാഗ്മിയും യുവ പണ്ഡിതനും വർഷങ്ങളായി ഹജ്ജ്, ഉംറ അമീറുമായി സേവനം ചെയ്തു വരുന്ന ഉസ്താദ് മഅ്മൂൻ ഹുദവി വണ്ടൂർ ഹജ്ജ് പഠന ക്ലാസ്സിന് നേതൃത്വം നൽകി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സി കുഞ്ഞാമദ് ഹാജി പാലക്കി അധ്യക്ഷത വഹിച്ചു.

 ഹോസ്ദുർഗ് ടൗൺ, കാഞ്ഞങ്ങാട് കടപ്പുറം എന്നീ  ജമാഅത്തുകളിൽ നിന്നും വിവാഹിതരാകുന്ന പെൺകുട്ടിക്കുള്ള കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് 

ശിഹാബ് തങ്ങൾ സ്മാരക മംഗല്യ നിധിയിൽ നിന്നുമുള്ള സഹായധനം കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ വിതരണം ചെയ്തു. ജോയിൻറ് സെക്രട്ടറി ബഷീർ ആറങ്ങാടി  ആമുഖ ഭാഷണം നടത്തി. ജനറൽ സെക്രട്ടറി മൊയ്തു മൗലവി ബാഖവി സ്വാഗതവും സെക്രട്ടറി ജാതിയിൽ ഹസൈനാർ നന്ദിയും പറഞ്ഞു. സംയുക്ത ജമാഅത്ത് ഭാരവാഹികളായ എം കെ അബൂബക്കർ ഹാജി, സുറൂർ മൊയ്തു ഹാജി, അസീസ് മങ്കയം, മുബാറക് ഹസൈനാർ ഹാജി, അബൂബക്കർ മാസ്റ്റർ, ഓഡിറ്റർ സി മുഹമ്മദ് കുഞ്ഞി, എ ഹമീദ് ഹാജി,  സംയുക്ത മുസ്‌ലിം ജമാഅത്തിന് കീഴിലുള്ള 74 അംഗ മഹല്ല് ജമാഅത്ത് ഭാരവാഹികൾ, ഖത്വീബ് ഉസ്താദുമാർ, ഈ വർഷം ഹജ്ജ് നിർവഹിക്കാൻ പോകുന്ന ഹാജിമാർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments