കാസർകോട്: ശീതളപാനീയങ്ങളും പ്ലാസ്റ്റിക് കുപ്പിവെള്ളവും നിര്‍മിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുന്ന ബോട്ടിലുകള്‍ ഉപയോഗിച്ചശേഷം അവശേഷിക്കുന്നവ സ്ഥാപനം തന്നെ തിരിച്ചെടുക്കേണ്ടതാണെന്ന് കാസർകോട്ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ശീതള പാനീയ നിര്‍മാതാക്കളുടെ യോഗത്തിലാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ആഘോഷ വേളകളിലും മറ്റും പൊതു ഇടങ്ങളില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ വ്യാപകമായി വലിച്ചെറിയുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുകയും ചെയ്യുന്നത് ശ്രദ്ധയില്‍ വന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ