കോഴിക്കോട് ഇറക്കേണ്ട ജിദ്ദ വിമാനം ഇറക്കിയത് കൊച്ചിയില്‍. യാതൊരു അറിയിപ്പുമില്ലാതെയാണ് സ്പേസ് ജെറ്റ് എസ് ജി 36 വിമാനം കൊച്ചിയിലിറക്കിയത്. വിമാനം കൊച്ചിയിലിറക്കിയത്. ഇതേ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറാകാതെ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഉംറ തീര്‍ഥാടകരടക്കം വിമാനത്തിലുണ്ടായിരുന്നു.
വിമാനം കൊച്ചിയിലിറക്കിയതിന് വിമാനത്താവള അധികൃതര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. കോഴിക്കോടേക്ക് യാത്രക്കാരെ എത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങളും അറിയിച്ചിട്ടില്ല. രണ്ടു മണിക്കൂറിന് ശേഷമാണ് തങ്ങള്‍ക്ക് ഭക്ഷണം പോലും എത്തിച്ചുതന്നതെന്ന് യാത്രക്കാര്‍ പറയുന്നു.
ജിദ്ദയില്‍ നിന്ന് വ്യാഴാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്ന് പുലര്‍ച്ചെ നാലിനാണ് പുറപ്പെട്ടത്.
0 Comments