പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചു; സിഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്

LATEST UPDATES

6/recent/ticker-posts

പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചു; സിഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച കേസില്‍ സിഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്. അയിരൂര്‍ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. പിരിച്ചുവിടുന്നതിന് മുന്നോടിയായി വല്ലതും ബോധിപ്പിക്കാനുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനില്‍കാന്താണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പീഡനക്കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ജയസനില്‍.


സമൂഹ മാധ്യമം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെയാണ് സിഐ പീഡിപ്പിച്ചത്. പ്രതി ഇക്കാര്യം തന്റെ ഭാര്യയോട് പറഞ്ഞതാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. പൊലീസ് ക്വാട്ടേഴ്‌സില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. പ്രതിയില്‍ നിന്ന് ഉദ്യോഗസ്ഥന്‍ പണം വാങ്ങിയെന്നും പരാതിയുണ്ട്. 50000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ഗള്‍ഫിലായിരുന്ന പ്രതിയെ ജയസനിലാണ് നാട്ടിലേക്ക് വിളിച്ചുവരുത്തിയത്. സഹോദരനൊപ്പം സ്റ്റേഷനിലെത്തിയ പ്രതിയോട് സഹകരിച്ചാല്‍ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു. 


ഭാര്യയോട് പീഡന വിവരം പറഞ്ഞതിന് പിന്നാലെ പോക്‌സോ കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴും പ്രതി ഇക്കാര്യം വെളിപ്പെടുത്തി. തുടര്‍ന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ സ്റ്റേഷനിലെത്തി സിഐക്കെതിരെ പീഡന പരാതി നല്‍കുകയായിരുന്നു. ഒരു റിസോര്‍ട്ട് ഉടമയില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ ജയസനിലിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പീഡന വിവരം പുറത്തുവന്നത്.

Post a Comment

0 Comments