കുളിപ്പിച്ചപ്പോള്‍ സ്വകാര്യ ഭാഗത്ത് വേദനയെന്ന് 7 വയസുകാരി; അന്വേഷണത്തില്‍ പിടിയിലായത് തേങ്ങയിടാന്‍ വന്നയാള്‍

കുളിപ്പിച്ചപ്പോള്‍ സ്വകാര്യ ഭാഗത്ത് വേദനയെന്ന് 7 വയസുകാരി; അന്വേഷണത്തില്‍ പിടിയിലായത് തേങ്ങയിടാന്‍ വന്നയാള്‍



കൊല്ലം കടയ്ക്കലില്‍ തേങ്ങയിടാന്‍ വന്നയാള്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തില്‍ കടയ്ക്കല്‍ സ്വദേശിയായ കൃഷ്ണന്‍കുട്ടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു


അമ്മ കുട്ടിയെ കുളിപ്പിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് വേദനയുളളതായി കുട്ടി പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു പരിശോധിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയായതാണെന്ന് മനസിലായത്. ഡോക്ടറോടു കുട്ടി പീഡനവിവരം പങ്കുവയ്ക്കുകയായിരുന്നു. കടയ്ക്കല്‍ പോലീസ് പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ 

ഇയാള്‍ കുറ്റം സമ്മതിച്ചു. 

Post a Comment

0 Comments