പനത്തടിയില്‍ പുലി ഇറങ്ങിയതായി സംശയം; വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു

LATEST UPDATES

6/recent/ticker-posts

പനത്തടിയില്‍ പുലി ഇറങ്ങിയതായി സംശയം; വനംവകുപ്പ് ക്യാമറ സ്ഥാപിച്ചുകാഞ്ഞങ്ങാട്: പനത്തടിയില്‍ പുലി ഇറങ്ങിയതായി സംശയം. തുടര്‍ന്ന് പ്രദേശത്ത് വനംവകുപ്പ് അധികൃതര്‍ ക്യാമറ സ്ഥാപിച്ചു. ചാമുണ്ഡിക്കുന്ന് വണ്ണാര്‍ക്കയം പ്രദേശത്ത് പുലിയിറങ്ങിയെന്നാണ് സംശയം.

പ്രദേശത്തെ ഒരു വളര്‍ത്തുനായയെ കഴിഞ്ഞദിവസം കടിയേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. മണ്ണാര്‍ക്കയത്തെ രാഘവന്റെ വീട്ടിലെ നായയെയാണ് അക്രമിച്ച നിലയില്‍ കണ്ടത്. ഇതേ വീട്ടില്‍ നിന്നും ഒരാഴ്ച മുമ്പ് നായയെ കാണാതായിരുന്നു. ഇതോടെ വനംവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. പിന്നാലെ ക്യാമറ സ്ഥാപിക്കുകയായിരുന്നു. പ്രദേശത്ത് കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഇത് പുലിയുടെതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. റാണിപുരം പന്തിക്കാലിലെ രതീഷിന്റെ വീട്ടിലെ വളര്‍ത്തുനായയെയും കഴിഞ്ഞ ദിവസം കാണാതായിട്ടുണ്ട്.

ഇതോടെ പ്രദേശവാസികള്‍ ഭീതിയില്‍ കഴിയുകയാണ്. ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ പ്രദേശത്ത് അധികൃതര്‍ നിരീക്ഷണവും ശക്തമാക്കും.

Post a Comment

0 Comments