കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ കൂട്ടായ്മ ലൈവ് കാഞ്ഞങ്ങാട് വിദ്യാർത്ഥികൾക്കായി ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഏകദിന പഠന ക്യാമ്പ് സ്മൈൽ-2023 സംഘടിപ്പിച്ചു. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വൺഫോർ അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈവ് കോഡിനേറ്റർ സാദിഖുൽ അമീൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി സുറൂർ മൊയ്ദു ഹാജി മുഖ്യാതിഥിയായിരുന്നു. വിവിധ സെഷനുകൾക്ക് ട്രൈനർമാരായ നാസർ കല്ലൂരാവി, മുനീർ ഉദിനൂർ നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ എ. സൈഫുദ്ദീൻ, സ്കൂൾ മാനേജർ പി.കെ. അബ്ദുല്ലകുഞ്ഞി, നിയാസ് കൊത്തിക്കാൽ, മിദലാജ് കുശാൽ നഗർ, കെ.പി. ജാഫർ, ഇജാസ് പി.വി, റംഷീദ് തോയമ്മൽ, നദീർ കൊത്തിക്കാൽ, യാസീൻ മീനാപ്പീസ്, തൻവീർ മീനപ്പീസ് എന്നിവർ സംസാരിച്ചു. ലൈവ് കോഡിനേറ്റർമാരായ ആയിഷ ഫർസാന സ്വാഗതവും ഇഖ്ബാൽ വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.
0 Comments