സമസ്തയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുക : താജുദ്ധീൻ ദാരിമി പടന്ന

LATEST UPDATES

6/recent/ticker-posts

സമസ്തയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുക : താജുദ്ധീൻ ദാരിമി പടന്ന

 കാത്തങ്ങാട്: സമസ്ത , കേരള മുസ്ലിംകൾക്ക് ദിശാ ബോധം നൽകിയ പ്രസ്ഥാനമാണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ സമസ്തയുടെ നിലപാടും തീരുമാനങ്ങളുമാണ് നാം അവലംബമാക്കേണ്ടതെന്നും സമസ്തയെ ധിക്കരിക്കുന്നവർക്ക് കാലം മാപ്പ് നൽകില്ലെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാദ്യക്ഷൻ പി കെ താജുദ്ധീൻ ദാരിമി പടന്ന അഭിപ്രായപ്പെട്ടു.

എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല ഐഡിയൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡണ്ട് ആബിദ് ഹുദവി കുണിയ അദ്ധ്യക്ഷനായി. 


ജില്ലാ ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി പ്രമേയ പ്രഭാഷണവും ജില്ലാ ഉപാദ്യക്ഷൻ സഈദ് അസ്അദി പുഞ്ചാവി മുപ്പത്തിയഞ്ചാം വാർഷിക പദ്ധതി സമർപ്പണവും നടത്തി. മേഖല ജനറൽ സെക്രട്ടറി  ശരീഫ് മാസ്റ്റർ ബാവ നഗർ ആമുഖ ഭാഷണവും സയ്യിദ് യാസിർ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനയും നടത്തി.ഇബ്റാഹീം കുണിയ, ഹാരിസ് ചിത്താരി, മുശ്താഖ് ഹുദവി കൊളവയൽ, മഹ്ബൂബ് അസ്ഹരി ബാവ നഗർ, ഉബൈദ് ഫൈസി കുണിയ, നിയാസ് ഫൈസി നോർത്ത് ചിത്താരി, അഷീഫ് ബാവ നഗർ,ഷഫീഖ് മീനാപ്പീസ്, ഇൻസാഫ് യമാനി, ഫർഹാൻ ഫൈസി ബല്ലാകടപ്പുറം, ഫാറൂഖ് ഫൈസി, മുശ്താഖ് മുട്ടുന്തല,മുഹമ്മദലി കയ്യുള്ള കൊച്ചി, മുശ്താഖ് മീനാപ്പീസ് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments