കാസർകോട് ജില്ലയിലെ വിവിധ സ്‌കൂളുകളിൽ അധ്യാപക ഒഴിവ്

LATEST UPDATES

6/recent/ticker-posts

കാസർകോട് ജില്ലയിലെ വിവിധ സ്‌കൂളുകളിൽ അധ്യാപക ഒഴിവ്കാസർകോട്: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇരിയണ്ണി വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഓഫീസ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഡയറി ഫാര്‍മര്‍ എന്‍ട്രപ്രണര്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കോമേഴ്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് എന്നീ വിഷയത്തില്‍ താത്കാലിക ഒഴിവ്. കൂടിക്കാഴ്ച ജൂണ്‍ 1ന് ഉച്ചയ്ക്ക് 1.30ന് സ്‌കൂളില്‍.ജി.എഫ്.വി.എച്ച്.എസ്.എസ് ചെറുവത്തൂരില്‍ യു.പി.എസ്.ടി, എല്‍.പി.എസ്.ടി, ഓഫീസ് അറ്റന്റന്റ് എന്നി തസ്തികയില്‍ ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 3ന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സ്‌കൂള്‍ ഓഫീസില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക് സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം.ജി.യു.പി.എസ് മുളിയാര്‍ മാപ്പിളയില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് (എല്‍.പി), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി, യു.പി.എസ്.ടി (മലയാളം) തുടങ്ങിയ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് (മെയ് 31) ബുധനാഴ്ച്ച രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍ 04994 252678.ജി.യു.പി.എസ് തെക്കില്‍ വെസ്റ്റില്‍ യു.പി.എസ്.ടി -1, എല്‍.പി.എസ്.ടി -1, യു.പി അറബിക് - 1, എല്‍.കെ.ജി/യു.കെ.ജി/പ്രീപ്രൈമറി ടീച്ചര്‍ - 1 എന്നിവയില്‍ അധ്യാപക ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (മെയ് 31) രാവിലെ 11.30ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്കായി എത്തണം. ഫോണ്‍ 9847154645.ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂര്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി കന്നഡ-1, എച്ച്.എസ്.ടി ഹിന്ദി-1, എച്ച്.എസ്.ടി ഇംഗ്ലീഷ് (കന്നഡ മീഡിയം)-1, എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് (മലയാളം മീഡിയം)-1, എച്ച്.എസ്.ടി ഗണിതം (കന്നഡ മീഡിയം)-1, യു.പി.എസ്.ടി കന്നഡ-3 എന്നിവയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. അഭിമുഖം ജൂണ്‍ 2ന് വെള്ളിയാഴ്ച്ച രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍ 04998 278985.ഗവ.യു.പി.സ്‌കൂള്‍ കൂട്ടക്കനി യു.പി.എസ്.ടി (മലയാളം), എല്‍.പി.എസ്.ടി (മലയാളം) തസ്തികയില്‍ താത്ക്കാലിക ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 2 വെള്ളിയാഴ്ച്ച രാവിലെ 10ന് സ്‌കൂളില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം.ജി.വി.എച്ച്.എസ്.എസ് കാറഡുക്കയില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജൂനിയര്‍ തസ്തികയില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് എന്നീ വിഷയങ്ങളില്‍ (1 വീതം) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച്ച ജൂണ്‍ 2ന് വെള്ളിയാഴ്ച്ച രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍.കൊടിയമ്മ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം-2, അറബിക്-1, ഹിന്ദി-1, മാത്‌സ് (മലയാളം)-1, എല്‍.പി വിഭാഗം ജൂനിയര്‍ ലാംഗ്വേജ് അറബിക് -1, എല്‍.പി.എസ്.ടി (മലയാളം) അധ്യാപകരുടെ താത്ക്കാലിക ഒഴിവ്. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 31ന് രാവിലെ 11.30ന് നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍ 04998 217855.കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ നിലവിലുള്ള യു.പി വിഭാഗം ജൂനിയര്‍ ഹിന്ദി, യു.പി.എസ്.ടി മലയാളം തസ്തികകളില്‍ അധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന് (മെയ് 31) ബുധനാഴ്ച രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിന് എത്തണം.


Post a Comment

0 Comments