ഒഡീഷയിലെ ബാലസോറില്‍ ഇന്നലെ മൂന്ന് ട്രെയിനുകള്‍ ഇടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി ഉയര്‍ന്നു. 803 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 20 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ വലിയ ട്രെയിന്‍ ദുരന്തമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ദുരന്തമുണ്ടായ സ്ഥലത്തും പരുക്കേറ്റവരെ പ്രവേശിപ്പിച്ച കട്ടക്കിലെ ആശുപത്രികളിലും സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് ട്രെയിന്‍ അപകടമുണ്ടായത്. യശ്വന്ത്പൂരില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (12864), ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് (12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട രണ്ട് ട്രെയിനുകളിലുമായി റിസര്‍വ് ചെയ്ത് യാത്രചെയ്തത് 2296 പേരാണ്. കോറമാണ്ഡല്‍ എക്സ്പ്രസില്‍ 1257 പേരും യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ 1039 പേരുമാണ് റിസര്‍വ് ചെയ്തത്.
0 Comments