വീട്ടമ്മയുടെ പരാതി വ്യാജം; പീഡനക്കേസിൽ യുവാവിനെ വെറുതെവിട്ടു

LATEST UPDATES

6/recent/ticker-posts

വീട്ടമ്മയുടെ പരാതി വ്യാജം; പീഡനക്കേസിൽ യുവാവിനെ വെറുതെവിട്ടു

പീ​ഡ​ന​ക്കേ​സി​ൽ വീ​ട്ട​മ്മ​യു​ടെ പ​രാ​തി വ്യാ​ജ​മെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് പ്ര​തി​യാ​യ യു​വാ​വി​നെ കോ​ട​തി വെ​റു​തെ​വി​ട്ടു. എ​ട​വ​ണ്ണ പ​ന്നി​പ്പാ​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫി​നെ​യാ​ണ് (30) മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി (ര​ണ്ട്) ജ​ഡ്ജി എ​സ്. ര​ശ്മി വെ​റു​തെ​വി​ട്ട​ത്.


പ​രാ​തി​ക്കാ​രി താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു കേ​സ്. എ​ട​വ​ണ്ണ പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. 14 സാ​ക്ഷി​ക​ളെ​യും 17 രേ​ഖ​ക​ളും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​റാ​ക്കി.

2022ല്‍ ​ഭ​ര്‍ത്താ​വു​മാ​യി പി​ണ​ങ്ങി​യ വീ​ട്ട​മ്മ ഭ​ര്‍ത്താ​വി​നെ​തി​രെ മ​ല​പ്പു​റം കു​ടും​ബ കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്തി​രു​ന്നു. ഈ ​പ​രാ​തി​യി​ല്‍ ഭ​ര്‍ത്താ​വ് ത​ന്നെ വ്യാ​ജ​മാ​യി ബ​ലാ​ത്സം​ഗ​ക്കേ​സ് കൊ​ടു​ക്കാ​ന്‍ നി​ർ​ബ​ന്ധി​ച്ചു​വെ​ന്ന് പ​രാ​മ​ര്‍ശി​ച്ചി​രു​ന്നു. ഈ ​പ​രാ​തി​യു​ടെ കോ​പ്പി പ്ര​തി​ക്കു​വേ​ണ്ടി ഹാ​ജ​റാ​യ അ​ഡ്വ. പി. ​സാ​ദി​ഖ​ലി അ​രീ​ക്കോ​ട്, അ​ഡ്വ. സാ​ദി​ഖ​ലി ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​റാ​ക്കി.


മാ​ത്ര​മ​ല്ല, പ​രാ​തി​ക്കാ​രി​യു​ടെ വീ​ടി​ന്റെ തേ​പ്പ് ജോ​ലി ചെ​യ്തി​രു​ന്ന​തി​ല്‍ അ​ഷ്‌​റ​ഫി​ന് ല​ഭി​ക്കാ​നു​ള്ള പ​ണം ന​ല്‍കാ​ത്ത​തി​ലു​ണ്ടാ​യ ത​ര്‍ക്കം സം​ബ​ന്ധി​ച്ച് മ​ഞ്ചേ​രി സി.​ജെ.​എം കോ​ട​തി​യി​ലു​ള്ള കേ​സും പ്ര​തി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തോ​ടെ വീ​ട്ട​മ്മ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് കോ​ട​തി​യി​ല്‍ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

Post a Comment

0 Comments