മാണിക്കോത്ത് സ്വദേശി ദുബൈയിൽ വെച്ച് മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് സ്വദേശി ദുബൈയിൽ വെച്ച് മരണപ്പെട്ടു



മാണിക്കോത്ത്:മാണിക്കോത്ത് മഡിയൻ  സ്വദേശി കണ്ടത്തിൽ മുഹമ്മദ്‌ (52) ദുബായ് റാഷിദിയ ആശുപത്രിയിൽ വെച്ചു മരണപ്പെട്ടു.


കഴിഞ്ഞ ദിവസം അസുഖത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചയോട് കൂടി മരണപ്പെട്ടു. 

പരേതരായ മൊയ്‌ദീൻ മൗലവിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ ആമിന. മക്കൾ:റിസാ ഫാത്തിമ, ഷിബിലി, ഷഹബാസ്, സുൽഫത്ത് സഹോദരങ്ങൾ;, അബ്ദുല്ല, ബഷീർ, നഫീസ, റഷീദ , ഫസീല.

നടപടി ക്രമങ്ങൾ പൂർത്തീകരിച് ഇന്ന് രാത്രിയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മയ്യിത്ത് മംഗലാപുരത്ത് എത്തിക്കും. പുലർച്ചയോടെ മാണിക്കോത്ത് വീട്ടിൽ എത്തിച്ചേരുന്ന മയ്യിത്ത് പൊതു ദർശനത്തിന് വെക്കുകയും തുടർന്ന് മാണിക്കോത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്യുകയും ചെയ്യും.

Post a Comment

0 Comments