LATEST UPDATES

6/recent/ticker-posts

ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ഗൂഗിൾ നൽകിയ എളുപ്പവഴിയിലൂടെ പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർക്ക്






കോഴിക്കോട്: ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ഗൂഗിൾ നൽകിയ എളുപ്പവഴിയിലൂടെ പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. പൂവത്തുംചോലയിൽ നിന്നു താന്നിയാംകുന്ന് മലയിലൂടെയാണു വയലടയിലേക്കു ഗൂഗിൾ മാപ് കാണിച്ചു തന്ന എളുപ്പ വഴിയിലൂടെ പോയാണ് അപകടം. താന്നിയാംകുന്ന് വരെ കോൺക്രീറ്റ് റോഡായിരുന്നു. അതുകഴിഞ്ഞ് ഓഫ്റോഡിലൂടെ സഞ്ചരിച്ച ജീപ്പിൻരെ ടയർ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു. കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ് കേടു സംഭവിച്ചെങ്കിലും സഞ്ചാരികൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ് നാട്ടുകാരുടെ നേതൃത്വത്തിൽ മുകളിലേക്ക് കയറ്റി. സുനീർ പുനത്തിൽ, ബേബി വട്ടപ്പറമ്പിൽ, വൈശാഖ് തോണിപ്പാറ, റെജി പരീക്കൽ, ശശി ആലക്കൽ, ചന്ദ്രബോസ് ആലമല, ഷിജോ പുളിക്കൽ, ബാബു കുന്നുംപുറം, അപ്പു പുളിക്കത്തോട്ടം എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments