പള്ളിപ്പറമ്പിലെ മരങ്ങൾ മുറിച്ചുകടത്തിയ മുൻ മഹല്ല് രക്ഷാധികാരിക്കെതിരെ മോഷണക്കുറ്റത്തിന് കേസ്

LATEST UPDATES

6/recent/ticker-posts

പള്ളിപ്പറമ്പിലെ മരങ്ങൾ മുറിച്ചുകടത്തിയ മുൻ മഹല്ല് രക്ഷാധികാരിക്കെതിരെ മോഷണക്കുറ്റത്തിന് കേസ്


 ചാ​വ​ക്കാ​ട്: വ​ഖ​ഫ് ബോ​ർ​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള തി​രു​വ​ത്ര ജ​മാ​അ​ത്ത് ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ പു​ത്ത​ൻ​ക​ട​പ്പു​റം, പു​തി​യ​റ പ​ള്ളി​പ്പ​റ​മ്പു​ക​ളി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മു​ൻ മ​ഹ​ല്ല് ര​ക്ഷാ​ധി​കാ​രി​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ത്ര പു​ത്ത​ൻ​ക​ട​പ്പു​റം ന​ട​ത്തി കു​ഞ്ഞി​മു​ഹ​മ്മ​ദി​ന് (60) എ​തി​രെ​യാ​ണ് ചാ​വ​ക്കാ​ട് എ​സ്.​ഐ ബി​പി​ൻ പി. ​നാ​യ​ർ കേ​സെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​നും ജൂ​ൺ ര​ണ്ടി​നു​മി​ട​യി​ൽ അ​ഞ്ചു ല​ക്ഷം വി​ല​മ​തി​ക്കു​ന്ന ആ​ഞ്ഞി​ലി, പ്ലാ​വ്, ആ​ര്യ​വേ​പ്പ്, അ​ക്കേ​ഷ്യ ഇ​ന​ത്തി​ൽ​പെ​ടു​ന്ന എ​ട്ട് മ​ര​ങ്ങ​ൾ മോ​ഷ്ടി​ച്ച് ക​ട​ത്തി​യെ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രാ​യ കു​റ്റം.

2019ലെ ​ഹൈ​കോ​ട​തി വി​ധി​പ്ര​കാ​രം തി​രു​വ​ത്ര ജ​മാ​അ​ത്തി​ന്റെ ഭ​ര​ണം വ​ഖ​ഫ് ബോ​ർ​ഡ് നി​ശ്ച​യി​ച്ച മു​ത​വ​ല്ലി പൊ​ന്നാ​നി കെ. ​നൗ​ഫ​ലി​ന്റെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. വ​ഖ​ഫ് ബോ​ർ​ഡോ ഇവർ നി​ശ്ച​യി​ച്ച മു​ത​വ​ല്ലി​യോ അ​റി​യാ​തെ​യാ​ണ് പ​ള്ളി​വ​ക മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് പു​തി​യ​റ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ​നി​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചു​വി​റ്റ​ത്. ഇ​പ്പോ​ൾ പു​ത്ത​ൻ​ക​ട​പ്പു​റം പ​ള്ളി​പ്പ​റ​മ്പി​ലെ മ​ര​ങ്ങ​ളും മു​റി​ച്ചു​വി​റ്റ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.
പ​ള്ളി​ക്കും ഖ​ബ​റു​ക​ൾ​ക്കും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചെ​ന്നാ​ണ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ, മ​ര​ങ്ങ​ൾ വി​ൽ​ക്കാ​നു​ള്ള അ​വ​കാ​ശം ക​മ്മി​റ്റി​ക്കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വ​ഖ​ഫ് ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രും വ​ഖ​ഫ് വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. തു​ട​ർ​ന്നാ​ണ് മു​ത​വ​ല്ലി ചാ​വ​ക്കാ​ട് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Post a Comment

0 Comments