പ്ലസ് വൺ അവഗണന: മലബാറിനോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണം: എസ് കെ എസ് എസ് എഫ്

LATEST UPDATES

6/recent/ticker-posts

പ്ലസ് വൺ അവഗണന: മലബാറിനോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണം: എസ് കെ എസ് എസ് എഫ്

 കാഞ്ഞങ്ങാട്: തുടർ പഠന യോഗ്യത നേടിയ മലബാർ മേഖലയിലെ വിദ്യാർത്ഥികളെ പടിക്ക് പുറത്ത് നിറുത്തി പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കാതെ  സീറ്റു വർധന മാത്രം നടത്തി പുകമറ സൃഷ്ടിക്കുന്ന ഭരണ കൂട നടപടിക്കെതിരെ പോരാടുമെന്നും ആനുപാതികമായി  ലഭിക്കേണ്ട വിദ്യാഭ്യാസ അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ എസ് കെ എസ് എസ് എഫ് സമര മുഖത്തുണ്ടാകുമെന്നും കാലങ്ങളായി തുടരുന്ന ഈ നീതി നിഷേധത്തിനെതിരെ  സമാന മനസ്കരായ സംഘടനകളെ അണിനിരത്തി നിരന്തര പ്രക്ഷേപങ്ങൾക്ക് നേതൃത്വം നൽകുമെന്നും മലബാറിനോട് സർക്കാർ കാണിക്കുന്ന ചിറ്റമ്മ നയം തിരുത്തണമെന്നും  എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് ആവശ്യപ്പെട്ടു. പുതിയ കോട്ടയിൽ നിന്ന് ആരംഭിച്ച നൈറ്റ് മാർച്ച് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ശേഷം നടന്ന പരിപാടിയിൽ മേഖല പ്രസിഡണ്ട് ആബിദ് ഹുദവി കുണിയയുടെ അദ്ധ്യക്ഷതയിൽ എസ് കെ എസ് എസ് എഫ് ജില്ലാ ഉപാദ്യക്ഷൻ സഈദ് അസ്അദി പുഞ്ചാവി ഉദ്ഘാടനം ചെയ്തു. മേഖല ജനറൽ സെക്രട്ടറി ശരീഫ് മാസ്റ്റർ ബാവ നഗർ ആമുഖ ഭാഷണം നടത്തി. ഹാരിസ് ചിത്താരി, സയ്യിദ് യാസിർ തങ്ങൾ ജമലുല്ലൈലി, സയ്യിദ് ആബിദ് തങ്ങൾ ജമലുല്ലൈലി, അശീഫ്  ബാവ നഗർ, സിയാദ് പുഞ്ചാവി, അശ്കറലി വാഫി, മുശ്താഖ് മീനാപ്പീസ്, മുഹമ്മദലി കയ്യുള്ള കൊച്ചി,അൻവർ പുഞ്ചാവി, എം സി ശരീഫ് ബാവ നഗർ, ഹമീദ് പിള്ളേര പീടിക, അജ്നാസ് പുഞ്ചാവി, സ്വമദ് ഗല്ലി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Post a Comment

0 Comments