കാഞ്ഞങ്ങാട് : ജനങ്ങളെ കൊള്ളയടിക്കാൻ സ്ഥാപിച്ച ഇടതുപക്ഷ സർക്കാരിന്റെ AI അഴിമതി ക്യാമറക്ക് എതിരെ മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പുതിയകൊട്ട ഇൻഡസ് മോട്ടോർസ് പരിസരത്ത് നിന്നും പ്രതിഷേധ പ്രകടനമായി കടന്നു വന്ന പ്രവർത്തകർ പുതിയ കോട്ട സിർക്കിൽ ചുറ്റി പുതിയ കോട്ടയിൽ സ്ഥാപിച്ച എ ഐ ക്യാമറക്ക് മുന്നിൽ പ്രതിഷേഷിച്ചു. പരിപാടി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എൻ എ ഖാലിദ് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ ജനാതിപത്യ മുന്നണി എന്തൊക്കെ പദ്ധതികൾ ആവിശ്കരിച്ചു മുന്നോട്ട് വന്നിട്ടുണ്ടോ അതിലൊക്കെ അഴിമതി ഒളിച്ചിരിപ്പുണ്ടെന്നു അദ്ദേഹം ആരോപിച്ചു. പിണറായി സർക്കാരിന്റെ അഴിമതിയുടെ മറ്റൊരു മുഖമാണ് ആണ് എ ഐ ക്യാമറ എന്ന് അദ്ദേഹം പറഞ്ഞു.മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് നദീർ കൊത്തിക്കാൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. എ ഐ ക്യാമറ വാങ്ങിയതിലൂടെ 10 മടങ്ങിലധികം രൂപ ചിലവ് കാണിച്ചു പിണറായി സർക്കാർ അഴിമതി നടത്തിയത് പകൽ പോലെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ ഭരണ കാലയളവിൽ അഴിമതി കൊടികുത്തി വാഴുകയാണെന്നും അതൊക്കെ പിണറായിയുടെ കുടുംബക്കാർ ഭാഗവാക്കായ അഴിമതികൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടെ ഉള്ള മന്ത്രിമാർ അടക്കം പിണറായി കള്ളൻ ആണെന്ന് തിരിച്ചറിഞ്ഞതിന്റെ ഫലമാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വന്ന ആരോപണങ്ങളിൽ അവരൊന്നും പ്രതികരിക്കാത്തതെന്നും അതുകൊണ്ടാണ് മരുമകൻ മന്ത്രി റിയാസിന് തന്റെ അമ്മോച്ചനെ സംരക്ഷിക്കാൻ മന്ത്രിമാർ മിണ്ടണം എന്ന് പറയേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്യാമറക്ക് 100 മീറ്റർ അകലെ പിണറായി അഴിമതി എ ഐ ക്യാമറ ഉണ്ടെന്നു എഴുതിയ സൂചന ബോർഡുകൾ പ്രവർത്തകർ സ്ഥാപിച്ചു.മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ കെ ബാദ്റുദ്ധീൻ, മുബാറക്ക് ഹസൈനാർ ഹാജി, കെ കെ ജാഫർ,നാസർ പാണത്തൂർ,ടി അസീസ്,ശംസുദ്ധീൻ ആവിയിൽ, നൗഷാദ് മാണിക്കോത്ത്, സി മുഹമ്മദ് കുഞ്ഞി, ഇഖ്ബാൽ വെള്ളിക്കോത്ത്, ജബ്ബാർ ചിത്താരി, ശംസുദ്ധീൻ കൊളവയൽ തുടങ്ങിയവർ സംസാരിച്ചു.സിദ്ധീക്ക് കുശാൽ നഗർ, ആരിഫ് പാണത്തൂർ,ആസിഫ് ബദർ നഗർ,ഹാരിസ് ബദ്രിയ നഗർ,അഷ്‌കർ അതിഞ്ഞാൽ,സിദ്ധീഖ് ഞാണിക്കടവ് ,ഇർഷാദ് ആവിയിൽ,സലാം മീനാപ്പീസ്,റംഷീദ് തോയമ്മൽ,മുഹമ്മദലി കുശാൽ നഗർ തുടങ്ങിയവർ നേതൃത്വം നൽകി. റമീസ് ആറങ്ങാടി സ്വാഗതവും അയ്യൂബ് ഇക്ബാൽ നഗർ നന്ദിയും പറഞ്ഞു.
0 Comments