ആളൊഴിഞ്ഞ കലുങ്കിനടിയിൽ പെൺകുട്ടിക്കൊപ്പം ദുരൂഹ സാഹചര്യത്തിൽ വൃദ്ധൻ; നാട്ടുകാർ പിടികൂടി, പോക്സോ ചുമത്തി

LATEST UPDATES

6/recent/ticker-posts

ആളൊഴിഞ്ഞ കലുങ്കിനടിയിൽ പെൺകുട്ടിക്കൊപ്പം ദുരൂഹ സാഹചര്യത്തിൽ വൃദ്ധൻ; നാട്ടുകാർ പിടികൂടി, പോക്സോ ചുമത്തി




കലുങ്കിനടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായെത്തിയതിനെ തുടർന്ന് നാട്ടുകാർ പിടികൂടിയ വൃദ്ധനെതിരെ പോക്സോ കേസ് ചുമത്തി. അറുപത്തിരണ്ടുകാരനായ ടി എ ഇബ്രാഹിമാണ് അറസ്റ്റിലായത്. കോട്ടയം ഈരാറ്റുപേട്ടയിലാണ് ദുരൂഹ സാഹചര്യത്തിൽ വൃദ്ധനെ പിടികൂടിയത്. ലൈംഗിക അതിക്രമത്തിനായാണ് പെൺകുട്ടിയെ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.


ഇബ്രാഹിമിനെ തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയിൽ നിന്ന് ശനിയാഴ്ചയാണ് നാട്ടുകാർ പിടികൂടിയത്. ഈ സമയം ഇബ്രാഹിമിനൊപ്പം പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്.

Post a Comment

0 Comments