കണ്ണൂരില്‍ 11 വയസുകാരനെ തെരുവ് നായ കടിച്ച് കൊന്നു

LATEST UPDATES

6/recent/ticker-posts

കണ്ണൂരില്‍ 11 വയസുകാരനെ തെരുവ് നായ കടിച്ച് കൊന്നു


 കണ്ണൂര്‍: കണ്ണൂരില്‍ സംസാരശേഷിയില്ലാത്ത  11കാരനെ തെരുവുനായ കടിച്ചുകൊന്നു. മുഴപ്പിലങ്ങാട് സ്വദേശി നിഹാല്‍ നൗഷാദാണ് തെരുവുനായയുടെ ആക്രമണത്തില്‍ മരിച്ചത്. ഞായര്‍ വൈകീട്ട് അഞ്ചുമുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു.

തുടര്‍ന്ന് പൊലീസിലും വിവരമറിയിച്ചു. വീട്ടുകാരും നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത തിരച്ചിലിലാണ് നായ കടിച്ചുകീറിയ കുട്ടിയെ ആളൊഴിഞ്ഞ മറ്റൊരു വീടിന്റെ മുറ്റത്ത് നിന്ന് കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംസാരശേഷി ഇല്ലാത്തിനാല്‍ കുട്ടിക്ക് നിലവിളിച്ച് ആളെക്കൂട്ടാനാവാതെ പോയതാണ് വിവരം ആരും അറിയാതിരുന്നത്. ചോര വാര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമാവൂ.

Post a Comment

0 Comments