അപകട കെണിയായി മാണിക്കോത്തെ ഗര്‍ത്തം

LATEST UPDATES

6/recent/ticker-posts

അപകട കെണിയായി മാണിക്കോത്തെ ഗര്‍ത്തംകാഞ്ഞങ്ങാട്: ഗ്യാസ് ലൈനിനായി കുഴിച്ച കുഴികള്‍ മഴ പെയ്തതോടെ ഗര്‍ത്തങ്ങളായി രൂപപ്പെട്ടത് മാണിക്കോത്ത് വാഹനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. കെ.എസ്.ടി.പി റോഡിന്റെ കിഴക്ക് വശത്തായി രൂപം കൊണ്ട ഗര്‍ത്തങ്ങളാണ് അപകട മുനമ്പായി മാറിയിരിക്കുന്നത്. പല വാഹനങ്ങളും ഇതില്‍ കുടുങ്ങി പോകുന്ന അവസ്ഥയുണ്ട്. കുടാതെ സ്‌കൂളും മദ്രസകളും തുറന്ന് സാധാരണ നിലയിലായ സ്ഥിതിക്ക് ഇതിലെ വരുന്ന വിദ്യാര്‍ഥികള്‍ ഈ കുഴിയില്‍ വീഴുന്ന അവസ്ഥ കൂടിയുണ്ട്. മഴ ശക്തമാകുന്നതോടെ ഗര്‍ത്തം കുറെ കൂടി വലുതായി മാറാനിടയുണ്ട്.അങ്ങ നെ സംഭവിച്ചാല്‍ വാഹനങ്ങളടക്കം ഇതില്‍ കുരുങ്ങി വലിയ പ്രയാസമായിരിക്കുമുണ്ടാകുക. അതു കൊണ്ട് തന്നെ എത്രയും പെട്ടന്ന് ഈ രൂപ പ്പെട്ടിരിക്കുന്ന കുഴികള്‍ മൂടുന്ന രൂപത്തില്‍ പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം. അല്ലെങ്കില്‍ ഈ ഗര്‍ത്തം വലിയ അപകടമായിരിക്കുമുണ്ടാക്കുക.

Post a Comment

0 Comments