തിങ്കളാഴ്‌ച, ജൂൺ 12, 2023


മാണികോത്ത്: മലബാർ ജില്ലകളിലെ ഹയർസെക്കണ്ടറി സീറ്റ് അപര്യാപ്തക്കെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മഡിയൻ ജംഗ്ഷനിൽ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മലബാർ സ്തംഭനം എന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി

റോഡ് ഉപരോധിച്ചു. ജില്ലാ ട്രഷറർ ജംഷീദ് ചിത്താരിയുടെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വണ്ഫോർ അബ്ദുറഹ്നമാൻ ഉദ്ഘടനം ചെയ്തു. മുസ്ലിം ലീഗ് നേതാക്കളായ ബഷീർ വെള്ളിക്കോത്ത്,എ.ഹമീദ് ഹാജി, പി.എം ഫാറൂക്ക്,മുല്ലകോയ തങ്ങൾ,ബഷീർ ചിത്താരി,ഖാലിദ് അറബികാടത്ത്, യൂത്ത്  ലീഗ് നേതാക്കളായ   സലാം മീനാപ്പീസ്, അസിഫ് ബദർ നഗർ, റംഷി തോയമ്മൽ,സമീൽ  റൈറ്റർ,ജാസിം പാലായി,യാസീൻ മീനാപീസ്, ഷാനിദ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബല്ലാ കടപ്പുറം സ്വാഗതവും തൻവീർ മീനാപീസ് നന്ദിയും പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ