മലപ്പുറത്ത് നേരിയ ഭൂചലനം

LATEST UPDATES

6/recent/ticker-posts

മലപ്പുറത്ത് നേരിയ ഭൂചലനം


 മലപ്പുറം: ന​ഗരസഭാ പരിധിയിലെ വിവിധ ഭാ​ഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷമാണ് ഭൂചലനം. കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി ഭാ​ഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. കാര്യമായ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ല. ഭയപ്പെടേണ്ടതില്ലെന്ന് റവന്യു വകുപ്പ് അധികൃതർ വ്യക്തമാക്കി.

Post a Comment

0 Comments