കേരളത്തിന് അനുവദിച്ച എയിംസ് കാസറഗോഡ് തന്നെ സ്ഥാപിക്കണം : ഐ എൻ എൽ

LATEST UPDATES

6/recent/ticker-posts

കേരളത്തിന് അനുവദിച്ച എയിംസ് കാസറഗോഡ് തന്നെ സ്ഥാപിക്കണം : ഐ എൻ എൽകാസറഗോഡ് : കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച ലോകോത്തര ചികിത്സാ കേന്ദ്രമായ എയിംസ് ഹോസ്പിറ്റൽ കാസറഗോഡ് ജില്ലയിൽ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്ന് ഐ എൻ എൽ  കാസറഗോഡ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.


എൻഡോസൾഫാൻ രോഗികൾ ഉൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുള്ള ജില്ലയിൽ നിന്ന്, മികച്ച ചികിത്സയ്ക്ക് വേണ്ടി  അന്യ സംസ്ഥാനങ്ങളേയും ജില്ലകളേയും ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. മാത്രമല്ല, സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം സ്വകാര്യ ആശുപത്രികളുടെ സാമ്പത്തിക ചൂഷണത്തിനും കാസറഗോഡുകാർ ഇരയാകേണ്ടി വരുന്നു.


ഇതിനെല്ലാം ഒരു പരിഹാരമെന്നോണം ജില്ലയിലെ ജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ എയിംസ് കാസറഗോഡ് തന്നെ സ്ഥാപിച്ച് ആരോഗ്യ സുരക്ഷയൊരുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.


കോഴിക്കോട്‌വെച്ച് നടന്ന സെക്കുലർ ഇന്ത്യ റാലി വൻ വിജയമാക്കിത്തീർത്ത മുഴുവൻ പ്രവർത്തകരേയും അഭിനന്ദിച്ചു.


ഐ എൻ എൽ മുൻ ജില്ലാ പ്രസിഡന്റായിരുന്ന പി.എ.മുഹമ്മദ് കുഞ്ഞി ഹാജിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.


പ്രസിഡന്റ് ഇഖ്ബാൽ മാളിക അദ്ധ്യക്ഷനായി. എം.കെ ഹാജി, എം.എ. കുഞ്ഞബ്ദുള്ള, സാലിം ബേക്കൽ, ശെരീഫ് കൊളവയൽ, മുഹാദ് പടുപ്പ്, റഹീം ഹാജി കരിവേടകം, മുസ്തഫ കുമ്പള, ഖാദർ ഒറവങ്കര,   കെ.എ.മുഹമ്മദ് കുഞ്ഞി, ബി.കെ.മുഹമ്മദ്, വി.എൻ.പി. ഫൈസൽ, മജീദ് മേൽപ്പറമ്പ്, അബ്ദുറഹിമാൻ ആരിക്കാടി, അഫ്സൽ പടന്നക്കാട് തുടങ്ങിയവർ. ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.


ജനറൽ സെക്രട്ടറി എ.കെ. കമ്പാർ സ്വാഗതവും, അമീർ അലി കളനാട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments