മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ വയനാട്ടിൽ എം എസ് എഫ് പ്രവർത്തകർ കരിങ്കൊടി വീശി

LATEST UPDATES

6/recent/ticker-posts

മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ വയനാട്ടിൽ എം എസ് എഫ് പ്രവർത്തകർ കരിങ്കൊടി വീശി

 


വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ വയനാട്ടിൽ കരിങ്കൊടി പ്രതിഷേധം. മലബാറിൽ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി എം എസ് എഫ് പ്രവർത്തകരാണ് കമ്പളക്കാട്ട് വെച്ച് മന്ത്രിയെ കരിങ്കൊടി കാണിച്ചത്.


വിദ്യാഭ്യാസ മേഖലയിൽ മലബാറിനോടുള്ള പിണറായി സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്നും പ്രൊഫ.വി കാർത്തികേയൻ റിപ്പോർട്ട് പര്യസ്യ പെടുത്തി നിർദേശങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കൽപ്പറ്റയിൽ കഴിഞ്ഞ ദിവസം എം എസ് എഫ് സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയെന്നോണമാണ് ഇന്ന് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.


വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വയനാട്ടിലെത്തിയത്. രാവിലെ പത്തിന് മാനന്തവാടി ഗവ. യു പി സ്‌കൂളിൽ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12.30ന് കൽപ്പറ്റ ഗവ. ഐ ടി ഐ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ തറക്കല്ലിടൽ നിർവഹിക്കും. രണ്ടിന് വടുവൻചാൽ ജി എച്ച് എസ് എസ് സ്‌കൂളിൽ പൂർത്തീകരിച്ച ബാംബൂ പാർക്ക്, പ്രീ പ്രൈമറി പാർക്ക്, ഗണിത പാർക്ക്, സ്പോർട്സ് അക്കാദമി, പി ടി എയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്‌കൂൾ ബസ്, സ്‌കൂൾ വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കും. മൂന്നിന് മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന വിജയോത്സവം പരിപാടിയും മന്ത്രി ഉദ്ഘാടനം ചെയ്യും.


Post a Comment

0 Comments