വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ

LATEST UPDATES

6/recent/ticker-posts

വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ

 


വാഹന പരിശോധനയിൽ പൊലീസിന് നിർദേശവുമായി മനുഷ്യാവകാശ കമ്മിഷൻ. അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്ന തരത്തിൽ വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കോഴിക്കോട് റൂറൽ എസ്പിയ്ക്കാണ് കമ്മിഷൻ അംഗം കെ.ബൈജുനാഥ് നിർദേശം നൽകിയത്. ‍


അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സാലിം പുനത്തിൽ നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്റെ നടപടി. അഴിയൂർ ദേശീയപാതയിലെ അടിപ്പാലത്തിന് ഉള്ളിൽ ചോമ്പാല പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കെതിരെയായിരുന്നു പരാതി. അപകടകരമായ രീതിയിൽ നടത്തുന്ന പരിശോധന തടയണമെന്ന് ആവശ്യപ്പെട്ട് സാലിം പുനത്തിൽ മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ രണ്ടു മാസത്തിന് ശേഷം പൊലീസ് വീണ്ടും പരിശോധന തുടർന്നു. പിന്നാലെയാണ് പരാതിക്കാരൻ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.

Post a Comment

0 Comments