രാജപുരത്ത് സ്ത്രീകൾ കുളിക്കുന്നത് ഫോണിൽ പകർത്തിയ 12കാരനെ ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ലൈംഗികപീഡനം

LATEST UPDATES

6/recent/ticker-posts

രാജപുരത്ത് സ്ത്രീകൾ കുളിക്കുന്നത് ഫോണിൽ പകർത്തിയ 12കാരനെ ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ലൈംഗികപീഡനം

  


കാഞ്ഞങ്ങാട്: സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ 12കാരനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ലൈംഗികപീഡനത്തെക്കുറിച്ചുള്ള വിവരങ്ങൾ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നയാളുടെ നിർദേശം അനുസരിച്ചാണ് സ്ത്രീകൾ കുളിക്കുന്നത് കുട്ടി മൊബൈൽ ഫോണിൽ പകർത്തിയത്. സംഭവത്തിൽ വ്യാപാരിയായ  രാജപുരം സ്വദേശി രമേശനെ പൊലീസ് അറസ്റ്റ് ചെയ്തു.


കഴിഞ്ഞ ദിവസമാണ് പുഴക്കടവിൽ സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞിരുന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെ രാജപുരത്ത് പന്ത്രണ്ട് വയസുകാരന്‍ പിടിയിലായത്. കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രദേശത്തെ വ്യാപാരിയായ രമേശൻ പറഞ്ഞിട്ടാണ് വീഡിയോ മൊബൈലില്‍ പകര്‍ത്തുന്നതെന്ന് വ്യക്തമായത്. രമേശന് വേണ്ടി നേരത്തെയും നിരവധി തവണ വീഡിയോ പകര്‍ത്തിയിട്ടുണ്ടെന്നും കുട്ടി സമ്മതിച്ചു.


ഇതോടെ വിശദമായ ചോദ്യം ചെയ്യലിലാണ് രമേശൻ പീഡിപ്പിക്കാറുണ്ടെന്ന കാര്യവും കുട്ടി തുറന്നു പറഞ്ഞത്. ഭക്ഷണവും മറ്റും വാങ്ങിനൽകി പ്രലോഭിപ്പിച്ചാണ് രമേശൻ പീഡിപ്പിച്ചതെന്ന് കുട്ടി പറഞ്ഞു. ഇതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.


പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി പറഞ്ഞ കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് വ്യക്തമായി. തുടർന്ന് രമേശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുട്ടിയെ പീഡിപ്പിച്ചതും മൊബൈൽഫോണിൽ സ്ത്രീകൾ കുളിക്കുന്നത് ചിത്രീകരിക്കാൻ പറഞ്ഞ കാര്യവും സമ്മതിച്ചു. അറസ്റ്റിലായ 45 കാരനായ രമേശനെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനരീതിയിൽ പ്രദേശത്തെ മറ്റ് കുട്ടികളെയും രമേശൻ പീഡിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

0 Comments