നീറ്റ്‌ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിനികളെ സൗത്ത് ചിത്താരി ഐ. എൻ.എൽ - മില്ലത്ത് സാന്ത്വനം പ്രവർത്തകർ അനുമോദിച്ചു

LATEST UPDATES

6/recent/ticker-posts

നീറ്റ്‌ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിനികളെ സൗത്ത് ചിത്താരി ഐ. എൻ.എൽ - മില്ലത്ത് സാന്ത്വനം പ്രവർത്തകർ അനുമോദിച്ചു


ചിത്താരി : നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി ചിത്താരിക്ക് അഭിമാനമായി മാറിയ വിദ്യാർത്ഥിനികളെ ഐ എൻ എൽ - മില്ലത്ത് സാന്ത്വനം പ്രവർത്തകർ മൊമെന്റോ നൽകി അഭിനന്ദിച്ചു . പ്രവർത്തകർ വീട്ടിലേക്ക് എത്തിയാണ് മൊമെന്റോ കൈമാറിയത് . ഇപ്രാവശ്യത്തെ നീറ്റ്‌ പരീക്ഷയിൽ റാങ്ക് നേടിയ ഫാത്തിമത് ഷാസിയ , ഫാമിദ ഷിറിൻ എന്നീ വിദ്യാർത്ഥിനികളാണ് ചിത്താരിക്ക് അഭിമാനമായി മാറിയത് .


ചിത്താരി ഡയാലിസിസ് സെന്റർ അഡ്മിനിസ്ട്രേറ്റർ ഷാഹിദിന്റെയും , സമീറയുടെയും മകളാണ് ഫാത്തിമത്ത് ഷാസിയ . പ്രവാസി വ്യവസായി ഹമിദിന്റെയും , ഫരീദയുടെയും മകളാണ് ഹാമിദ ഷിറിൻ . 

മില്ലത്ത് സാന്ത്വനം -  ഐ.എൻ.എൽ പ്രവർത്തകരായ റഫീഖ് ബെസ്റ്റ് ഇന്ത്യ , എ.കെ അബ്ദുൽ ഖാദർ , ശിഹാബ് ചിത്താരി , അൻസാരി മാട്ടുമ്മൽ , സി.പി ഹംസ അസീസ് അടുക്കം തുടങ്ങിയവർ സംബന്ധിച്ചു .

 

Post a Comment

0 Comments