ദുബായ് : പ്രവാസി സമൂഹത്തോട് വിമാന കമ്പനികൾ കാണിക്കുന്ന അപ്രഖ്യാപിത കൊള്ള അവസാനിപ്പിക്കണമെന്ന് ഐഎംസിസി - യു എ ഇ നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു.
സ്കൂൾ അവധിക്കാലവും ബലിപെരുന്നാൾ ആഘോഷവും ഒന്നിച്ചെത്തുന്ന സീസൺ കാലയളവിലും പ്രവാസികളെ പിഴിയാൻ വിമാന കമ്പനികൾമത്സരത്തിലാണ്.
എല്ലാ പ്രവാസികൾക്കും താങ്ങാൻ കഴിയുന്നതിനുമപ്പുറമാണ് യാത്രാ നിരക്ക് ഈടാക്കുന്നത്.
അമിതമായ നിരക്ക് വർധന കഴിഞ്ഞ കുറേകാലമായി സീസൺ സമയങ്ങളിൽ തുടർന്നുകൊണ്ടിരിക്കുന്നു.
വിമാന കമ്പനികളുടെ കുത്തഴിഞ്ഞ തീവെട്ടികൊള്ളക്ക് പ്രവാസി വകുപ്പും കേന്ദ്ര സർക്കാരും കൃത്യമായ പരിഹാരം കാണണമെന്നും,പ്രവാസികളുടെ വിഷയത്തിൽ അനങ്ങാപ്പാറ നയം ഉപേക്ഷിക്കണമെന്നും ഐ എം സി സി - യു എ ഇ നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് റഷീദ് താനൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി നൗഫൽ നടുവട്ടം ദുബായ് സ്വാഗതം ആശംസിച്ചു.
വിവിധ പ്രവിശ്യകളിൽ നിന്നായി ബഷീർ എ എം (അബുദാബി), അബ്ദുൾ മജീദ് (ഫുജൈറ), സാലിക്ക് (റാസൽ ഖൈമ), നിസാം തിരുവനന്തപുരം (ഷാർജ), അബ്ദുൽ ഖാദർ (അജ്‌മാൻ) എന്നിവർ പങ്കെടുത്തു.
ആഷിക്ക് മലപ്പുറം, നിസാം തൃക്കരിപ്പൂർ എന്നിവർ വിഷയം അവതരിപ്പിക്കുകയും മുഹമ്മദലി കോട്ടക്കൽ നന്ദി പറയുകയും ചെയ്തു.
0 Comments