നെഹ്റുവും അംബേദ്കറും അകത്ത്, സവർക്കറും ഹെഡ്​ഗേവാറും പുറത്ത്; സ്കൂൾ സിലബസിൽ മാറ്റവുമായി കർണാടക സര്‍ക്കാര്‍

LATEST UPDATES

6/recent/ticker-posts

നെഹ്റുവും അംബേദ്കറും അകത്ത്, സവർക്കറും ഹെഡ്​ഗേവാറും പുറത്ത്; സ്കൂൾ സിലബസിൽ മാറ്റവുമായി കർണാടക സര്‍ക്കാര്‍


 കർണാടകയില്‍ മുൻ ബിജെപി സർക്കാരിന്റെ പാഠ്യപദ്ധതി പരിഷ്കാരങ്ങൾ റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ. കഴിഞ്ഞ ദിവസമാണ് പാഠ്യപദ്ധതിയിൽ മാറ്റം വരുത്താൻ മന്ത്രിസഭ അനുമതി നൽകിയത്. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്​ഗേവാർ, വി ഡി സവർക്കർ എന്നിവരെക്കുറിച്ചുള്ള പാഠഭാ​ഗങ്ങൾ ഒഴിവാക്കാനും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കുറിച്ചുള്ള പാഠഭാ​ഗം ഉൾപ്പെടുത്താനും തീരുമാനിച്ചു. മുൻ സർക്കാർ ഒഴിവാക്കിയ ഭരണഘടനാ ശിൽപി ബി ആർ അംബേദ്കറെക്കുറിച്ചുള്ള കവിതയും പാഠഭാ​ഗങ്ങളിൽ ഉൾപ്പെടുത്തും. അഞ്ചം​ഗ കമ്മിറ്റിയാണ് പാഠപുസ്തകങ്ങൾ പരിഷ്കരിച്ചത്.

ഈ അധ്യയന വർഷം തന്നെ പരിഷ്കരിച്ച പാഠ്യപദ്ധതിയാകും സ്കൂളുകളിൽ പഠിപ്പിക്കുക. പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്നത് കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി കുമാർ ബം​ഗാരപ്പ പറഞ്ഞു. ആറ് മുതൽ 10 വരെയുള്ള ക്ലാസുകളിലെ സാമൂഹികപാഠ പുസ്തകങ്ങളിലാണ് മാറ്റം വരുത്തിയത്. സാവിത്രി ഫൂലെയെക്കുറിച്ചുള്ള പാഠഭാ​ഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. ചക്രവർത്തി സുലിബലെ എഴുതിയ ഭാ​ഗവും ഒഴിവാക്കി. നെഹ്റു, അംബേദ്കർ തുടങ്ങിയവരുടെ ഭാ​ഗങ്ങൾ ഒഴിവാക്കിയാണ് മുൻ സർക്കാർ ഹെഡ്​ഗേവാർ, സവർക്കർ തുടങ്ങിയവരുടെ പാഠഭാ​ഗങ്ങൾ ഉൾപ്പെടുത്തിയത്. അന്നത്തെ ബിജെപി സർക്കാരിന്റെ നടപടിയിൽ വ്യാപക വിമർശനമുയർന്നിരുന്നു.


Post a Comment

0 Comments