കാഞ്ഞങ്ങാട്: ബംഗ്‌ളൂരു-കാഞ്ഞങ്ങാട് റെയില്‍ യാത്രാ സമയം 7 മണിക്കൂറായി ചുരുക്കാന്‍ കഴിയുന്ന കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂ
കേന്ദ്ര മാനദണ്ഡ പ്രകാരം കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയുടെ പകുതി വിഹിതം വഹിക്കാന്‍ കേരള സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നുവെങ്കിലും കര്‍ണ്ണാടക ഭരണകൂടം ഇനിയും അനുകൂലമായ തീരുമാനം എടുത്തിട്ടില്ല. നേരത്തെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കര്‍മ്മസമിതി ഭാരവാഹികള്‍ നേരില്‍ കണ്ട സന്ദര്‍ഭത്തില്‍ അനുകൂലമായി പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ ഭരണമാറ്റം കാര്യങ്ങള്‍ തകിടം മറിച്ചു. പുതിയ സാഹചര്യത്തില്‍ അനുകൂലമായ തീരുമാനം കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നുമുണ്ടാകുമെന്ന് കര്‍മ്മസമിതി യോഗം പ്രത്യാശ പ്രകടിപ്പിച്ചു. സുള്ള്യയിലെ ജനപ്രതിനിധികളും കര്‍മ്മസമിതി ഭാരവാഹികളും ഉള്‍പ്പെടെയായിരിക്കും കര്‍ണ്ണാടക മുഖ്യമന്ത്രിയേയും മറ്റും കാണുക.
കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാതയുടെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വേ (എഫ്.എല്‍.എസ്) ഒഴികെയുള്ള സര്‍വ്വേ നടപടികളെല്ലാം റെയില്‍വേ നേരത്തെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സര്‍വ്വേ റിപ്പോര്‍ട്ട് അനുകൂലവുമാണ്. സമിതി ചെയര്‍മാന്‍ അഡ്വ.പി.അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.എം.സി.ജോസ്, സി.എ.പീറ്റര്‍, സി.യൂസഫ്ഹാജി, ടി.മുഹമ്മദ് അസ്ലം, പി.വി.രാജേന്ദ്രകുമാര്‍, എം.കുഞ്ഞിക്കൃഷ്ണന്‍, എ.ദാമോദരന്‍, എന്‍.അശോക് കുമാര്‍, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, സൂര്യനാരായണ ഭട്ട്, അഡ്വ.ഭാസ്‌ക്കരന്‍, എ.ഹമീദ്ഹാജി, ചന്ദേഷ് ചന്ദ്രന്‍, കെ.മുഹമ്മദ്കുഞ്ഞി, ഇ.കെ.കെ.പടന്നക്കാട്, സി.മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments