ശനിയാഴ്‌ച, ജൂൺ 17, 2023


കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അന്യായമായി പൊലിസ് കേ സെടുക്കുന്നതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് പ്രസ് ഫോറത്തി ന്റെ നേതൃത്വത്തില്‍ പ്രതി ഷേധ പ്രകടനം നടത്തി. നോര്‍ത്ത് കോട്ട ച്ചേരിയില്‍ നിന്നും ആരംഭിച്ച് പ്രകടനം കാഞ്ഞങ്ങാട്ട് മിനി സിവില്‍ സ് റ്റേഷനില്‍ സമാപിച്ചു. പൊതു യോഗത്തില്‍ പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.എസ് ഹരി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ടി മുഹമ്മദ് അസ്ലം, ഇ.വി ജയകൃഷ്ണന്‍, പ്രസ് ഫോറം ട്രഷറര്‍ ഫസലുറഹ്മാന്‍ പ്രസംഗിച്ചു. പ്രകടനത്തിന് മാനുവല്‍ കുറിച്ചിത്താനം, പി പ്രവീണ്‍ കുമാര്‍, ജോയ് മാരൂര്‍, മാധവന്‍ പാക്കം, കെ ബാബു, കെ വി.സുനില്‍ കുമാര്‍ ,അനില്‍ പുളിക്കാല്‍ ,ഒ.വി.നാരായണന്‍ ,ഇ.വി.വിജയന്‍,പ്രഭാകരന്‍ കാഞ്ഞങ്ങാട്, ജ യേഷ് ഫോട്ടോ മീഡിയ, സുരേഷ് എസ് ലൈന്‍ ,കെ.പി. സലിം എന്നിവര്‍ നേതൃത്വം നല്‍കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ