ഉപ്പളയില്‍ പൊലീസിനെ കയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍

ഉപ്പളയില്‍ പൊലീസിനെ കയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍



ഉപ്പള: പൊതുസ്ഥലത്ത് സിഗററ്റ് വലിച്ചതിന് പിഴ അടക്കാന്‍ പറഞ്ഞ പൊലീസിന് നേരെ പണം വലിച്ചെറിഞ്ഞ സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ കയ്യേറ്റം.

കൃത്യനിര്‍വ്വണം തടസപ്പെടുത്തിയതിന് രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ മുട്ടത്തൊടി ബാരിക്കാട് സ്വദേശികളായ ബി. സൗരവ് (23), അരുണ്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ഉപ്പള ടൗണില്‍ പത്വാടി റോഡില്‍ സിഗരറ്റ് വലിക്കുകയായിരുന്നുവരെ മഞ്ചേശ്വരം എസ്.ഐ. അനൂപ് പിടികൂടുകയും പിഴ അടക്കാന്‍ പറഞ്ഞപ്പോള്‍ 500 രൂപയുടെ നോട്ട് മുഖത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവത്രെ. ഇവരെ പൊലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുമ്പോള്‍ പൊലീസിനെ തള്ളിയിടാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചുവെന്നാണ് പരാതി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments