കെ വിദ്യ പിടിയിലായി

കെ വിദ്യ പിടിയിലായി


 കോഴിക്കോട്: വ്യാജ രേഖ ചമച്ച കേസില്‍ ഒളിവില്‍പോയ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ പിടിയിലായി. കോഴിക്കോട് മേപ്പയൂരില്‍ നിന്നാണ് വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത്.

അധ്യാപിക ജോലിക്കായി മഹാരാജാസ് കോളജിന്റെ പേരിലായിരുന്നു കെ വിദ്യ വ്യാജ രേഖ ചമച്ചത്. അഗളി കോളജില്‍ കെ വിദ്യ നല്‍കിയിരുന്നത് വ്യാജ രേഖയാണെന്ന് വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് കേസെടുത്തതോടെ വിദ്യ ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അവിവാഹിതയാണെന്നും അറസ്റ്റ് തടയണമെന്നുമായിരുന്നു ഹരജിയിലെ വിദ്യയുടെ വാദം.

കേസെടുത്ത് പതിനാറാം ദിവസമാണ് ദിവ്യയെ പൊലീസ് പിടികൂടിയത്. ഇവരെ പിടികൂടുന്നതില്‍ വരുന്ന കാലതാമസം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Post a Comment

0 Comments