പ്ലസ്ടുവിന് അധിക ബാച്ചുകള്‍ അനുവദിക്കണം: ജില്ലാ വിദ്യാഭ്യാസ ന്യൂനപക്ഷ സമിതി

LATEST UPDATES

6/recent/ticker-posts

പ്ലസ്ടുവിന് അധിക ബാച്ചുകള്‍ അനുവദിക്കണം: ജില്ലാ വിദ്യാഭ്യാസ ന്യൂനപക്ഷ സമിതി



കാഞ്ഞങ്ങാട്: മലബാറില്‍ പൊതുവെയും കാസര്‍കോട് ജില്ലയില്‍ പ്രത്യേകമായും എസ്.എസ്.എല്‍.സി പാസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ്ടുവിന് സീറ്റ് ഉറപ്പാക്കുന്ന വിധത്തില്‍ കൂടുതല്‍ ബാച്ച് അനുവദിക്കണമെന്ന് കാഞ്ഞങ്ങാട് ബിഗ്മാള്‍ പാലക്കി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെ ശില്പശാല സര്‍ക്കാറിനോട് ആവശ്യ പ്പെട്ടു.  നിലവിലുള്ള ക്ലാസുകളില്‍ സീറ്റിന്റെ എണ്ണം വര്‍ധിപ്പിച്ച് കൊണ്ട് പ്രശ്‌നം അവസാനിക്കില്ലെന്നും അത് പ്ലസ്ടുവി ന്റെ നിലവാരത്തകര്‍ച്ചയിലേക്ക് നയിക്കുമെന്നും ശില്പശാല ചൂണ്ടിക്കാട്ടി. ഈ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ജുലൈ അഞ്ചാം തിയ്യതി സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന ധര്‍ണ്ണയില്‍ ജില്ലയില്‍ നിന്നും നൂറു പ്രതിനിധികളെ പ ങ്കെടുപ്പിക്കാനും തീരുമാനിച്ചു.

സമിതി ജില്ലാ ചെയര്‍മാന്‍ മുഹമ്മദ് ഇബ്രാഹിം പാവൂര്‍ അധ്യക്ഷത വഹിച്ചു.മുന്‍ കണ്ണൂര്‍ വി.സി ഡോ.ഖാദര്‍ മാങ്ങാട് ശില്പശാല ഉദ്ഘാടനം ചെയ്തു. കേരള വഖഫ് ബോര്‍ഡ്  അംഗം  അഡ്വ.പി.വി സൈനുദ്ധീന്‍, ന്യൂനപക്ഷ വിദ്യാഭ്യാസ അക്കാഡമിക് കണ്‍വീനര്‍ സു ബൈര്‍ നെല്ലിക്കാപറമ്പ്, സെക്രട്ടറി നടുക്കണ്ടി അബൂബക്കര്‍, ജില്ലാ ജന.സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി എന്നിവര്‍ വിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ വിഷയങ്ങ ളെ സംബന്ധിച്ച് ക്ലാ സെടുത്തു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് സി കുഞ്ഞാമത് ഹാജി പാലക്കി മുഖ്യാതിഥിയായിരുന്നു. സമിതി ജില്ലാ ഭാരവാഹികളായ ബഷീര്‍ ആറങ്ങാടി, അബ്ദുറസാഖ് തായിലക്കണ്ടി,ഷരീഫ് കാപ്പില്‍, പാലക്കി അബ്ദുറഹ്മാന്‍, അഷ്‌റഫ് കോട്ടോടി, മുഹമ്മദലി ചിത്താരി എന്നിവിരടങ്ങളിയ പ്രസിഡിയമാണ് ചര്‍ച്ചകള്‍ നിയന്ത്രിച്ചത്.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജന.സെക്രട്ടറി എം മൊയ്തു മൗലവി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.ജില്ലാ വൈസ് പ്രസിഡന്റ് മൂസ ബി ചെര്‍ക്കള സ്വാഗതവും ട്രഷറര്‍ പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി നന്ദിയും പറഞ്ഞു.

Post a Comment

0 Comments