മുക്കൂട് സ്‌കൂളിലെ കുരുന്നുകൾക്ക് വർണ്ണ കുടകൾ സമ്മാനിച്ച് ഖിദ്മത്തുൽ ഇസ്ലാം സെന്റർ

LATEST UPDATES

6/recent/ticker-posts

മുക്കൂട് സ്‌കൂളിലെ കുരുന്നുകൾക്ക് വർണ്ണ കുടകൾ സമ്മാനിച്ച് ഖിദ്മത്തുൽ ഇസ്ലാം സെന്റർ



മുക്കൂട് : മുക്കൂട് ജി എൽ പി സ്‌കൂളിലെ കുട്ടികൾക്ക് വർണ്ണകുടകൾ നൽകി മാതൃകയായി മുക്കൂടിലെ ഖിദ്മത്തുൽ ഇസ്ലാം സെന്റർ . സ്‌കൂളിലെ ഒന്നാം ക്‌ളാസ്സിലെയും , പ്രീ-  പ്രൈമറിയിലെയും വിദ്യാർത്ഥികൾക്കാണ് കുടവിതരണം ചെയ്തത് . കഴിഞ്ഞ മുപ്പത് വർഷത്തോളമായി മുക്കൂടിലെ കാരുണ്യ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ഖിദ്മത്തുൽ ഇസ്ലാം സെന്റർ . പ്രവാസി ഘടകവും നിലവിൽ ഉണ്ട് സംഘടനയ്ക്ക് . സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് പ്രസിഡന്റ് സാദിഖ് ടി.പിയിൽ നിന്നും പ്രഥമാധ്യാപിക ശൈലജ ടീച്ചർ കുടകൾ ഏറ്റു വാങ്ങി . തുടർന്ന് പ്രവർത്തകരും അധ്യാപികമാരും ചേർന്ന് കുട്ടികൾക്ക് കുടകൾ വിതരണം ചെയ്തു . 


പി.ടി.എ പ്രസിഡന്റ് റിയാസ് അമലടുക്കം അധ്യക്ഷം വഹിച്ച ചടങ്ങ് പ്രഥമാധ്യാപിക ശൈലജ ടീച്ചർ ഉദ്‌ഘാടനം ചെയ്തു . എസ്.എം.സി പ്രതിനിധി എം.മൂസാൻ , ഖിദ്മ പ്രതിനിധി ഫൈസൽ മുക്കൂട് തുടങ്ങിയവർ സംസാരിച്ചു . ശ്രുതി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് സുജിത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു . അധ്യാപികമാരായ വിജിത , ആയിഷ , ഫരീദ , ആശ , രത്നമണി , പ്രീ പ്രൈമറി ഹെൽപ്പർ പ്രീത സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു . ഖിദ്മത്തുൽ ഇസ്ലാം സെന്റർ പ്രവർത്തകരായ മുർഷിദ്, നൗഷാദ്, സിനാൻ, ഷുഹൈൽ , അഷ്‌റഫ്, സാദിഖ് , സുബൈർ , പ്രവാസി സംഘടന പ്രതിനിധി ഷഫീക് കെ.സി തുടങ്ങിയവർ സംബന്ധിച്ചു .

Post a Comment

0 Comments