പ്രാര്‍ത്ഥന വിഫലമായി ; ടൈറ്റന്‍ പൊട്ടിത്തെറിച്ച് അഞ്ച് യാത്രികരും മരിച്ചു

LATEST UPDATES

6/recent/ticker-posts

പ്രാര്‍ത്ഥന വിഫലമായി ; ടൈറ്റന്‍ പൊട്ടിത്തെറിച്ച് അഞ്ച് യാത്രികരും മരിച്ചു


 ആഴക്കടലില്‍ നിന്ന് അതിജീവനത്തിന്റെ വാര്‍ത്ത പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് വിഫലം. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ ടൈറ്റന്‍ മുങ്ങിക്കപ്പല്‍ അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു.

 ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടൈറ്റാനിക്കില്‍ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങള്‍. 6.7 മീറ്റര്‍ നീളവും മണിക്കൂറില്‍ 3.5 കിമി വേഗതയുമുള്ള ടൈറ്റന്‍ സ്വാതന്ത്രമായാണ് സമുദ്രത്തില്‍ സഞ്ചരിച്ചിരുന്നത്. മുങ്ങിക്കപ്പലിന്റെ കാര്‍ബണ്‍ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടല്‍ വന്നാല്‍ പോലും ഇംപ്ലോഷന്‍ ( അകത്തേക്ക് പൊട്ടിത്തെറിക്കല്‍) സംഭവിക്കാം. 

മുങ്ങിക്കപ്പലിലെ ഓക്‌സിജന്‍ തീരാറായിരിക്കേ വലിയ തിരച്ചിലാണ് കോസ്റ്റ് ഗാര്‍ഡ് നടത്തിയത്. എന്നാല്‍ ഫലമുണ്ടായില്ല

Post a Comment

0 Comments