അശ്ലീലപ്രയോഗം; യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ പൊലീസ് കേസ്

അശ്ലീലപ്രയോഗം; യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ പൊലീസ് കേസ്


 യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെതിരെ കേസ്. മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തിരിക്കുന്നത്.


വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ, അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിനാണ് കേസ്. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തിയതിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്. ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ കുട്ടികള്‍ ആണ് ഏറെ ആരാധകര്‍.


സഭ്യതയില്ലാതെയും അങ്ങേയറ്റം ടോക്‌സിക് ആയുമാണ് തൊപ്പി തന്റെ വീഡിയോയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തൊപ്പിയുടെ വീഡിയോ സ്‌കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടികളെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവം മോശമാകുന്നതിലേക്ക് പോലും ഇത് നയിക്കുന്നു. തുടര്‍ച്ചയായി മോശം വാക്കുകള്‍ ഉപയോഗിക്കുക,പെണ്‍കുട്ടികളെ മോശക്കാരായി ചിത്രീകരിക്കുക, ടോക്‌സിക് മനോഭാവം എന്നിവയെല്ലാം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയാണ് തൊപ്പിയുടെ വീഡിയോ. തൊപ്പിയുടെ വീഡിയോ കണ്ട് നിരവധി കുട്ടികളാണ് വഴി തെറ്റുന്നതെന്ന് അധ്യാപകര്‍ അടക്കം പറയുന്നു.

Post a Comment

0 Comments