വ്യാജ രേഖ ചമച്ച കേസിൽ കെ വിദ്യയ്ക്ക് ജാമ്യം

LATEST UPDATES

6/recent/ticker-posts

വ്യാജ രേഖ ചമച്ച കേസിൽ കെ വിദ്യയ്ക്ക് ജാമ്യം


 


പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ രേഖ ചമച്ചെന്ന കേസിൽ മുൻ വിദ്യാർത്ഥിനി കെ വിദ്യയ്ക്ക് ജാമ്യം. മണ്ണാർക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. ഒരു മണിയോടെയാണ് വിദ്യയെ കോടതിയിൽ ഹാജരാക്കിയത്.

പാലക്കാട് അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. ഇതിനിടയിൽ, കരിന്തളം ആർട്സ് ആൻഡ് സയൻസ് കോളജ് അധികൃതർ നൽകിയ പരാതിയിൽ വിദ്യയെ അറസ്റ്റ് ചെയ്യാൻ നീലേശ്വരം പൊലീസ് മണ്ണാർക്കാട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.


വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിന് ഐ.പി.സി. 471, 465 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യക്കെതിരേ കേസെടുത്തത്.

Post a Comment

0 Comments