കാഞ്ഞങ്ങാട്ട് എട്ട് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് എട്ട് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽകാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് വൻ കഞ്ചാവ് വേട്ട രണ്ട് പേർ അറസ്റ്റിൽ. മംഗൽ പാടി ബന്തിയോടിലെ അഡ്ക

സ്വദേശികളായ  എച്ച്. അഷറഫലി 35, മുഹമ്മദ് ഹാരിസ് 25 എന്നിവരാണ് പിടിയിലായത്.

 ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന   നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ  ഭാഗമായി നടത്തിയ പരിശോധനയിലാണ്  കഞ്ചാവ് പിടികൂടിയത്.

ഹോസ്ദുർഗ് SI സതീശനും സംഘവും ഇന്ന് രാവിലെ 2.30 മണിക്ക് കാഞ്ഞങ്ങാട് നടത്തിയ പരിശോധനയിൽ ആണ് KL 14 AB 719 നമ്പർ സ്കൂട്ടിയിൽ എട്ടു കിലോ കഞ്ചാവു കടത്തുകയായിരുന്ന സംഘത്തെ പിടികൂടിയത്.

 സംഘത്തിൽ ഹോസ്ദുർഗ്  സ്റ്റേഷനിലെ പൊലീസുകാരായ ജ്യോതിഷ്, ഷൈജു, രതീഷ്  കാഞ്ഞങ്ങാട് DYSP പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡിൽ പെട്ട അബുബക്കർ കല്ലായി, നികേഷ് എന്നിവരുമുണ്ടായിരുന്നു.

Post a Comment

0 Comments