കാഞ്ഞങ്ങാട്: കരീം മൈത്രി... എന്ന തടിച്ച ചെറുപ്പക്കാരൻ... കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലമായി, കാഞ്ഞങ്ങാട് നഗരസഭ, അജാനൂർ പഞ്ചായത്തുകാർക്ക് സുപരിചിതനാണ്.
1996 കാലഘട്ടം മുതൽ സർഗ്ഗം ഓർകസ്ട്ര എന്ന പേരിൽ സംഗീത രംഗത്തും കല്യാണ പാട്ട് പരിപാടികളിലും റെക്കോഡിങ്ങ് സ്റ്റുഡിയോയും , നടത്തിയിരുന്നു.
മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്.ടി.യു വിന്റെ മുന്നണി പോരാളി ആയിരുന്നു , നിലവിൽ മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ സെക്രട്ടറി യാണ്.
ജീവിക്കാനായി നല്ല ഫോട്ടോഗ്രാഫറുമാണ്. വിവാഹ പൊതു പരിപാടികളുടെ വീഡിയോവും സ്റ്റില്ലും കരീമെടുക്കും. കരീമിന്റെ മൈത്രി വിഷൻ പൊതു പരിപാടികളുടെ ലൈവ് സ്ട്രീമിങ്ങ്
ചെയ്യും. വിവാഹവും പൊതു പരിപാടിയുമില്ലെങ്കിൽ തന്റെ ഓട്ടോയുമായി കരീം നിരത്തിലിറങ്ങും. അങ്ങനെ ജീവിക്കാനായി പല വേഷങ്ങൾ കെട്ടുന്ന കരീം, അതിനിടയിൽ കാരുണ്യ സേവന പ്രവർത്തനത്തിലും സജീവമാണ്. ഓട്ടോക്കാണെങ്കിലും ഫോട്ടോക്കാണെങ്കിലും 9847615447 നമ്പറിൽ വിളിക്കുക.
0 Comments