തെരുവ് നായ ആക്രമണം; സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം: കേരള മുസ്ലിം ജമാഅത്ത് സൗത്ത് ചിത്താരി യൂണിറ്റ് നിവേദനം നൽകി

തെരുവ് നായ ആക്രമണം; സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം: കേരള മുസ്ലിം ജമാഅത്ത് സൗത്ത് ചിത്താരി യൂണിറ്റ് നിവേദനം നൽകി



അജാനൂർ : തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന്  സൗത്ത് ചിത്താരി കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു  സംബന്ധിച്ച് അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം കൈമാറി.

 തെരുവുനായ്ക്കളുടെ ആക്രമണം നിയന്ത്രിക്കുന്നതിനും നിലവിലെ സാഹചര്യം കോടതിയെ ബോധിപ്പിക്കുന്നതിലും സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണെന്ന് യോഗം കുറ്റപ്പെടുത്തി. സമൂഹത്തിലെ എല്ലാ  ആളുകൾക്കും നിർഭയമായി സഞ്ചരിക്കാനുള്ള സ്വാതന്ത്രം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്.അതുകൊണ്ട് ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്നും യോഗം ആവശ്യപ്പെട്ടു.  ജന.സെക്രട്ടി അബ്ദുൽ അസീസ് അടുക്കം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ചിത്താരി അബ്ദുള്ള ഹാജി  അധ്യക്ഷത വഹിച്ചു.  എ കെ അബ്ദുറഹ്മാൻ, ആമീൻ മാട്ടുമ്മൽ അൻസാരി മാട്ടുമ്മൽ, ഷാഫി മുബാറക്ക്, പി.കെ  ഇസ്മായിൽ,  കാജാ ഹംസ, കെ സി.മുഹമ്മദ് കുഞ്ഞി, ബാസിത് ചിത്താരി തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments