ഖായിദേ മില്ലത്ത് സെന്റർ ഫണ്ട്‌ സമാഹരണം വിജയിപ്പിക്കും : അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ്

LATEST UPDATES

6/recent/ticker-posts

ഖായിദേ മില്ലത്ത് സെന്റർ ഫണ്ട്‌ സമാഹരണം വിജയിപ്പിക്കും : അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ്കാഞ്ഞങ്ങാട് : മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖായിദേ മില്ലത്ത് സെന്റർ ഫണ്ട്‌ ശേഖരണം വൻ വിജയമാക്കി തീർക്കാൻ അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗങ്ങൾ,പഞ്ചായത്ത് ഭാരവാഹികൾ,മേൽകമ്മിറ്റി അംഗങ്ങൾ,പോഷക സംഘടന ഭാരവാഹികൾ,ജന പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. പ്രസിഡണ്ട്‌ മുബാറക്ക് ഹസൈനാർ ഹാജിയുടെ അധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡണ്ട്‌ വൺഫോർ അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ബഷീർ ചിത്താരി സ്വാഗതം പറഞ്ഞു.ജൂൺ 30ന് മുൻപായി വാർഡ്‌ തലങ്ങളിൽ യോഗം വിളിച്ചു ചേർക്കാനും ജൂലൈ ഒന്ന് മുതൽ വീടുകൾ കേന്ദ്രീകരിച്ചു ക്യാമ്പയിൻ പ്രവർത്തനം ശക്തിപ്പെടുത്താനും തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട്‌ ബഷീർ വെല്ലിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി ,മണ്ഡലം ഭാരവാഹികളായ തെരുവത്ത് മൂസ ഹാജി,സി.എം.ഖാദർ ഹാജി,പി.എം.ഫാരൂഖ്‌,എ.ഹമീദ് ഹാജി,എ.പി.ഉമർ,മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, കെ.എം.മുഹമ്മദ്‌ കുഞ്ഞി,ഹസൈനാർ മുക്കൂട്,പി.കരീം,ഖാലിദ് അറബിക്കാടത്ത്,ശംസുദ്ധീൻ മാട്ടുമ്മൽ,ആയിഷ ഫർസാന,ഷീബാ ഉമർ,സി.കുഞ്ഞാമിന,ഹാജറ സലാം,മറിയകുഞ്ഞി കൊളവയൽ, ഷക്കീല ബദറുദ്ധീൻ,ഖദീജ,സി.കെ.ഇർഷാദ്,ഇബ്രാഹിം ആവിക്കൽ,സി.എച്ച്.ഹംസ,എം.പി.നൗഷാദ്,നദീർ കൊത്തിക്കാൽ,ജബ്ബാർ ചിത്താരി,ആസിഫ് ബദർ നഗർ,ഉസ്മാൻ ഖലീജ്,ജസീം പാലായി,സലാം പാലക്കി,ബഷീർ കല്ലിങ്കാൽ,മാഹിൻ കൊളവയൽ,മാണിക്കോത്ത് അബൂബക്കർ,പി.അബൂബക്കർ ഹാജി,കെ.കെ.അബ്ദുള്ള,റഹ്‌മാൻ മുട്ടുന്തല,സി.എച്ച്.സുലൈമാൻ ഹാജി,മുഹമ്മദ്‌ കുഞ്ഞി മട്ടൻ,പി.അബ്ദുള്ള ഹാജി,ബഷീർ മാട്ടുമ്മൽ,ഹമീദ് മുക്കൂട്,ഇഖ്ബാൽ വെള്ളിക്കോത്ത്,സി.എച്ച്.മഹമ്മദ് കുഞ്ഞി,സി.ബി.സലീം,താഹ മാട്ടുമ്മൽ,സുബൈർ മാട്ടുമ്മൽ,നൗഷാദ് മുക്കൂട്,എ.പി.അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു


Post a Comment

0 Comments