തിങ്കളാഴ്‌ച, ജൂൺ 26, 2023



ആറ് വര്‍ഷത്തിന് ശേഷം പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മഅദനിയെ പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.


തുടര്‍ന്ന് അദ്ദേഹം കൊല്ലം അന്‍വാര്‍ശേരിയിലെ വീട്ടിലേക്ക് തിരിച്ചു. പിതാവിനെ കാണാന്‍ 12 ദിവസത്തേക്കാണ് മഅദനിക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്. മഅദനിയുടെ സുരക്ഷക്കായി പത്ത് പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.


2017ല്‍ മൂത്ത മകന്‍ ഉമര്‍ മുഖ്ത്താറിന്റെ വിവാഹത്തിനാണ് മഅദനി അവസാനമായി നാട്ടിലെത്തിയത്. സുരക്ഷാ ചെലവിലേക്കായി കെട്ടിവെക്കേണ്ട 60 ലക്ഷം രൂപയാണ് കര്‍ണാടക സര്‍ക്കാറിലേക്ക് അടക്കേണ്ടത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ