കാഞ്ഞങ്ങാട് : വാട്സ് ആപ്പ് വഴി മതം മാറ്റമെന്ന വാർത്ത പ്രചരിപ്പിച്ച് ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിന് ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.ഇൻസ്പെക്ടർ കെ. പി ഷൈനിന് ലഭിച്ച വിവരത്തെ തുടർന്ന് പരാതി നൽകിയാണ് കേസെടുത്തത്. പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി ഭാവി ജീവിതം താറുമാറാക്കാൻ ഒരു സംഘടന പ്രവർത്തിക്കുണ്ടെന്ന് സൂചിപ്പിക്കുന്ന വാർത്ത ന്യൂസ് കെ എൽ 60 കെഎച്ച്ഡി 24 X 7 എന്ന ഗ്രൂപ്പിൽ പ്രചരിച്ചെന്നാണ് കേസ്. മാവുങ്കാൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടക്കുന്നതെന്നും വാർത്തയിലുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കും 4.30 നു മിടയിലാണ് ഗ്രൂപ്പിൽ വാർത്ത പ്രചരിച്ചത്.
പോലീസ് അന്വേഷണം തുടങ്ങി.
0 Comments